ആ​ർ​ഐ​സി​സി സ്റ്റു​ഡ​ന്‍റ്സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന "ഇ​ഖ്റ​അ് മോ​റ​ൽ സ്കൂ​ൾ' ഓ​ഗ​സ്റ്റ് 5 മു​ത​ൽ
Monday, August 1, 2022 8:38 PM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ്: "​അ​വ​ധി​ക്കാ​ലം ധാ​ർ​മ്മി​ക പ​ഠ​ന​ത്തോ​ടൊ​പ്പം​' എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​ർ​ഐ​സി​സി സ്റ്റു​ഡ​ന്‍റ്സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ഖ്റ​അ് മോ​റ​ൽ സ്കൂ​ൾ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ​യാ​ണ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. ബ​ത്ഹ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ഴ്സി​ൽ പ​ത്ത് വ​യ​സ്് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം.

വി​ശു​ദ്ധ ക്വു​ർ​ആ​ൻ, ഹ​ദീ​സ്, ക​ർ​മ്മ ശാ​സ്ത്രം, വി​ദ്യാ​ഭ്യാ​സം, ക​രി​യ​ർ, വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ സി​ല​ബ​സ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

’പ്രി​യ​പ്പെ​ട്ട ഉ​പ്പ​യും ഉ​മ്മ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ല്ല അ​ൽ ഹി​ക​മി മ​ണ്ണാ​ർ​ക്കാ​ട്, ’സ്നേ​ഹ​നി​ധി​യാ​യ അ​ല്ലാ​ഹു’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു റ​ഉൗ​ഫ് സ്വ​ലാ​ഹി, ’ജീ​വി​ത നി​യോ​ഗം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ഞ്ചി​നി​യ​ർ ഉ​മ​ർ ഷ​രീ​ഫ്, ’വി​ദ്യാ​ർ​ഥി​ക​ളും സ​മൂ​ഹ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ബീ​ൽ പ​യ്യോ​ളി എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ സെ​ഷ​നു​ക​ളി​ൽ എ​ഞ്ചി​നി​യ​ർ അ​നീ​സ് എ​ട​വ​ണ്ണ, എ​ഞ്ചി​നി​യ​ർ മു​ഫീ​ദ് ക​ണ്ണൂ​ർ,അ​ജ്മ​ൽ ക​ള്ളി​യ​ൻ, ത​ൻ​സീം കാ​ളി​കാ​വ്, എ​ഞ്ചി​നീ​യ​ർ ഷ​ഹ​ജാ​സ്, എ​ഞ്ചി​നീ​യ​ർ ഷൈ​ജ​ൽ, ഹു​സ്നി പു​ളി​ക്ക​ൽ, ദി​ൽ​ഫു ചേ​ളാ​രി സം​സാ​രി​ക്കും.