യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ; ഫു​ജൈ​റ​യി​ൽ പ്ര​ള​യം
Thursday, July 28, 2022 9:12 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ൽ ബു​ധ​നാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഫു​ജൈ​റ​യി​ൽ പ്ര​ള​യം. റോ​ഡു​ക​ളും മറ്റും നി​റ​ഞ്ഞു ക​വി​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. മ​ഴ ബു​ധ​നാ​ഴ്ച രാ​ത്രി​യും തു​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്തി​ര ര​ക്ഷാ​ദൗ​ത്യ​ത്തി​ന് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് നി​ർ​ദേ​ശി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക​ളോ​ട് ഫു​ജൈ​റ​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്താ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി ഊ​ർ​ജി​ത ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ബാ​ധി​ച്ച എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റാ​നും ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​മ്മ്യൂ​ണി​റ്റി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​പ്പെ​ടു​ത്തി.