യാത്രയയപ്പു നൽകി
Monday, June 27, 2022 9:08 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : പ്രവാസ ജിവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഇഎ സിറ്റി ഏരിയ പ്രസിഡന്‍റും സെൻട്രൽ കമ്മിറ്റി എക്സിക്യുട്ടിവ് അംഗവുമായ അബുദു റഹ്മാൻ പി.എച്ചിന് യാത്രയയപ്പു നൽകി.

ഫർവാനിയ ബദറുൽ സമ ഹാളിൽ കെഇഎ പ്രസിഡന്‍റ് നാസർ പി.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പേട്രൺ സത്താർ കുന്നിൽ ഉദ്ഘടനം ചെയ്തു. ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സി.എച്ച്, കോഓർഡിനേറ്റർ അസീസ് തളങ്കര, അഡ്വൈസറി അംഗങ്ങളായ ഹമീദ് മധൂർ, സലാം കളനാട്, മുനിർകുണിയ, സെക്രട്ടറിമാരായ ശ്രീനിവാസൻ, ജലീൽ അരിക്കാടി, സത്താർ കോളവയൽ, ജോയിന്‍റ് ട്രഷറർ യാദവ് ഹോസ്ദുർഗ്, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം കബീർ തളങ്കര ,എരിയ ഭാരവാഹികളായ അബ്ദുകടവത്ത്, ഹസൻ ബല്ല കടപ്പുറം ,ഹമീദ് എസ്.എം, ഹനീഫ പാലായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.
സംഘടനയുടെ ഉപഹാരം സത്താർകുന്നിലും പി.എ.നാസറും ചേർന്ന് കൈമാറി.