പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു
Sunday, June 26, 2022 2:50 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ ഏനാമാവ് പണിക്കവീട്ടില്‍ അബ്ദുല്‍ കലാമാണ് മരിച്ചത്. 61 വയസായിരുന്നു.15 വര്‍ഷമായി കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്നതിനിടെ തലേന്ന് രാത്രി കുഴഞ്ഞുവീഴുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷംസിയ. മകള്‍: ആയിഷ. അബ്ദുല്‍ കലാമിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും.