സൗദിയിൽ 927 പേർക്ക് കോവിഡ്; മൂന്നു മരണം
Saturday, June 25, 2022 6:51 AM IST
റിയാദ്: സൗദിയിൽ വെള്ളിയാഴ്ച 927 കോവിഡ് കേസുകളും മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,004 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 7,90,223 ഉം രോഗമുക്തരുടെ എണ്ണം 7,71,081 ഉം ആയി. ആകെ മരണം 9,198 ആണ്.

നിലവിൽ 9,944 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ 144 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.