ഗോൾഡൻ ജൂബിലി സ്മരണിക ശിൽപ്പം പ്രകാശനം ചെയ്തു
Saturday, June 18, 2022 8:58 PM IST
അനിൽ സി ഇടിക്കുള
അബുദാബി: മാർത്തോമ്മാ ഇടവകയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചു തയ്യാറാക്കിയ സ്മരണിക ശിൽപ്പം പ്രകാശനം ചെയ്തു.

ഇടവക വികാരി റവ. ജിജു ജോസഫ് , സഹവികാരി റവ. അജിത് ഈപ്പൻ തോമസ് എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

ഗോൾഡൻ ജൂബിലി ജനറൽ കൺവീനർ സജി തോമസ്, കമ്മറ്റി അംഗങ്ങളായ വി ജെ തോമസ്, .അലക്സ് ഉമ്മൻ, ഇടവക സെക്രട്ടറി അജിത് ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു. ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ജൂലൈ ഒന്ന് മുതൽ മൂന്നു വരെ വിവിധ പരിപാടികളോടെ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.