ദുബായിൽ പാസ്പോർട്ട് സേവാ ക്യാന്പ് ജൂൺ 26 ന്
Saturday, June 18, 2022 9:17 AM IST
ദു​ബായ്: ഇന്ത്യൻ കോൺസുലേറ്റ് ദുബായിലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ ക്യാന്പ് നടത്തുന്നു. ജൂ​ൺ 26 നു​ (ഞായർ) നടത്തുന്ന ക്യാന്പ് ദു​ബായിലേയും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ആ​റു​വ​രെ​യാ​ണ്​ ക്യാ​മ്പ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ​യും രേ​ഖ​ക​ളും സ​ബ്​​മി​റ്റ്​ ചെ​യ്ത​ശേ​ഷം വേ​ണം സേ​വ കേ​​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ.

അ​ൽ ഖ​ലീ​ജ്​ സെ​ന്‍റ​ർ, പ്രീ​മി​യം ലോ​ഞ്ച്​ സെ​ന്‍റ​ർ, ഷാ​ർ​ജ എ​ച്ച്എ​സ്ബിസി സെ​ന്‍റ​ർ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ, കെഎംസിസി സെ​ന്‍റ​ർ, റാ​സ​ൽ ഖൈ​മ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്​​മാ​ൻ, . ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഫു​ജൈ​റ, . ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഖോ​ർ​ഫ​ക്കാ​ൻ എന്നിവിടങ്ങളിലാണ് ക്യാന്പ് നടത്തുന്നത്.

blsindiavisa-uae.com/appointmentbls/appointment.php എ​ന്ന ലി​ങ്ക്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ടത്.

വി​വ​ര​ങ്ങ​ൾ​ക്ക് 80046342 എ​ന്ന ടോ​ൾ ഫ്രി ​ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ​ [email protected], [email protected] എ​ന്നീ ഇ-​മെ​യി​ലു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക..