കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം
Monday, May 23, 2022 4:03 PM IST
സലിം കോട്ടയിൽ
കുവൈറ്റ്: രാജ്യത്ത് കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ വൈറസിന്‍റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.