രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, May 17, 2022 1:17 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര സഭയുടെ സജീവ പ്രവർത്തകൻ അന്തരിച്ച ജോസഫ് ക്രിസ്റ്റോയുടെ സ്മരണാർഥം കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്‍റിന്‍റെ യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റ് (എംസിവൈഎം) കുവൈറ്റും കെഎംആർഎം അബാസിയ ഏരിയയും ബ്ലഡ് ഡോണേഴ്സ് കേരള, കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അദാൻ ബ്ലഡ് ബാങ്കിൽ മേയ്‌ 13 നു ഉച്ചക്ക് ഒന്നു മുതൽ വൈകുന്നേരം ആറു വരെ സംഘടിപ്പിച്ച ക്യാമ്പിൽ, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള 105 പേർ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം കെഎംആർഎം പ്രസിഡന്‍റ് ജോസഫ് കെ. ഡാനിയേൽ നിർവഹിച്ചു. ജോസഫ് ക്രിസ്റ്റോ, സഭയിലെ എല്ലാ അംഗങ്ങൾക്കും സഹോദര തുല്ല്യൻ ആയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ അകാലത്തിൽ ഉള്ള വേർപാട് സഭക്ക് നികത്താനാവാത്ത നഷ്ടമാണെന്നും ജോസഫ് കെ. ഡാനിയേൽ അനുസ്മരിച്ചു. കെഎംആർഎം അബാസിയ ഏരിയ പ്രസിഡന്‍റ് ബിനു എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സന്നദ്ധ രക്തദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

കെഎംആർഎം ജനറൽ സെക്രട്ടറി മാത്യു കോശി , എംസിവൈഎം പ്രസിഡന്‍റ് നോബിൻ ഫിലിപ്പ്, കെഎംആർഎം അബാസിയ ഏരിയ സെക്രട്ടറി ഷാലു മാണി, എംസിവൈഎം സെക്രട്ടറി ജെയിംസ് കെ.എസ് , ജയൻ സദാശിവൻ ബിഡികെ എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ അറിയിച്ചു. എംസിവൈഎം ട്രഷർ ഫിനോ മാത്യു സ്വാഗതം ആശംസിച്ചു. കെഎംആർഎം അഹ്മദി ഏരിയ പ്രസിഡന്‍റ് തോമസ് അടൂർ ജോസഫ് ക്രിസ്റ്റോ അനുസ്മരണ പ്രസംഗം നടത്തി. ലോകത്തുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരസൂചകമായി, രക്തബാങ്ക് ജീവനക്കാരെ സഹകരിപ്പിച്ച് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു.

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് വിജയകരമായ ക്യാമ്പ് നടത്തിയതിനുള്ള ആദര സൂചകമായി എംസിവൈഎം ആൻഡ് കെഎംആർഎം അബാസിയ ഏരിയക്കുമുള്ള പ്രശംസാ ഫലകം ബിഡികെ സമ്മാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബിഡികെ കുവൈറ്റ് വാർഷിക സ്പോൺസർ ബിഇസി എക്സ്ചേഞ്ച്, ക്യാമ്പ് സ്പോൺസർ ബദർ അൽ സമ മെഡിക്കൽ സെന്‍റർ, എന്നീ സ്ഥാപനങ്ങൾ ക്യാമ്പുമായി സഹകരിച്ചു. അതിഥികൾക്കും രക്തദാതാക്കൾക്കും നിമിഷ് കാവാലം ബിഡികെ നന്ദി അര്‍പ്പിച്ചു

ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് ബിൻസു റിജോ, റിജോ വി ജോർജ് , റജി അച്ചൻകുഞ്ഞ്, അനിൽ ജോർജ് രാജൻ, റിനിൽ രാജു , ലിബിൻ ഫിലിപ്പ് എന്നിവർ എംസിവൈഎം , കെഎംആർ എം അബാസിയ ഏരിയയിൽ നിന്നും നളിനാക്ഷൻ, ശ്രീകുമാർ, കലേഷ് പിള്ള, ബിജി മുരളി, ജിതിൻ ജോസ്, പ്രശാന്ത്, ജോളി, ബീന, ദീപു ചന്ദ്രൻ എന്നിവർ ബിഡികെയിൽ നിന്നും സന്നദ്ധ സേവനം ചെയ്തു.

കുവൈറ്റിൽ രക്തദാനക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിലും 69997588 , 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.