ട്രാഫിക് ക്യാന്പയിന് തുടക്കമായി; നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടി
Thursday, May 12, 2022 11:21 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ശാരീരിക വൈകല്യമുള്ളവർക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ട്രാഫിക് ക്യാന്പയിൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജ്യത്തെ ആശുപത്രികൾക്ക് മുന്നിൽ നടത്തിയ പരിശോധനയിൽ ശാരീരിക വൈകല്യമുള്ളവർക്കായി റിസർവ് ചെയ്ത പാർക്കിംഗ് സ്ഥലങ്ങൾ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അഭ്യന്തര മന്ത്രാലയം അറിയിച്ചു.