കോവിഡ് കേസുകളില്‍ കുവൈറ്റിൽ റെക്കോര്‍ഡ് വര്‍ധനവ്
Tuesday, January 11, 2022 10:50 AM IST
കുവൈറ്റ് സിറ്റി : പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3683 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 437,602 ആയി വർദ്ധിച്ചു.10.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികത്സയിലായിരുന്നു ഒരാള്‍ ഇന്ന് മരിച്ചു.

കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ സംഖ്യ 2472 ആയി ഉയർന്നു.544 പേരാണ് ഇന്ന് രോഗ വിമുക്തരായത്. 20889 സജീവമായ കേസുകളാണ് കുവൈറ്റില്‍ നിലവിലുള്ളത്. ഇതില്‍ 14 പേർ തീവ്രപരിചരണ വിഭാഗത്തിലും 147 രോഗികള്‍ കോവിഡ് വാര്‍ഡിലും ചികത്സയിലാണ്.

സലിം കോട്ടയിൽ