പി ജെ എസ് ഭാരവാഹികൾ ജില്ലാകളക്ടറെ സന്ദർശിച്ചു
Monday, January 10, 2022 5:25 PM IST
ജിദ്ദ : പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ് ) നടത്തിയ ബാലജന സഖ്യത്തിന്‍റെ ഓൺ ലൈൻ പരിപാടിയിൽ വിശിഷ്ടഅതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ ഐഎ എസിനെ ഭാരവാഹികൾ ഓഫീസിലെത്തി നന്ദി അറിയിക്കുകയും സന്തോഷ സൂചകമായി മൊമെന്‍റോ കൈമാറുകയും ചെയ്തു.

മുൻ പ്രസിഡന്‍റുമാരായ മെഹബൂബ് അഹമ്മദ്, ഉപദേശകസമിതി അംഗമാ‌യ വിലാസ്അടൂർ, മറ്റ് അംഗങ്ങളായ ആർട്ടിസ്റ്റ് അജയകുമാർ , ഷറഫ്പത്തനംതിട്ട, സജീന ഷറഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കെ.ടി. മുസ്തഫ പെരുവള്ളൂർ