ഇന്ത്യൻ അംബാസഡർ കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
Friday, December 3, 2021 3:50 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ്, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുബൈസിയെ സന്ദർശിച്ചു. ഇന്ത്യന്‍ എംബസിയിലെയും കുവൈറ്റ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉഭയകക്ഷി ബന്ധവും പ്രവാസി ഇന്ത്യൻ സമൂഹത്തിന്‍റെ വിവിധ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

സലിം കോട്ടയിൽ