ഒ​മി​ക്രോ​ണ്‍: അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Wednesday, December 1, 2021 10:12 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യ​തോ​ടെ കോ​വി​ഡ് ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ത്യാ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൗ​ര·ാ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. വി​ദേ​ശ​ത്തു​ള്ള കു​വൈ​റ്റ് പൗ​ര·ാ​രോ​ട് അ​ത​ത് രാ​ജ്യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന സ്വ​ദേ​ശി​ക​ൾ എ​ന്ത് ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​റ്റ് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തി​നി​ടെ അ​തി​ർ​ത്തി ക​ട​ന്ന് തീ​വ്ര വ്യാ​പ​ന​ശേ​ഷി​യു​മു​ള്ള ഒ​മി​ക്രോ​ണ്‍ എ​ത്താ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് രാ​ജ്യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കാ​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ