കെ.ജെ പി എസ് അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു
Sunday, November 21, 2021 4:19 PM IST
കുവൈറ്റ് സിറ്റി :-കൊല്ലം ജില്ലാ നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്‍റെ അബ്ബാസിയ യൂണിറ്റ് വാർഷിക സമ്മേളനം നവംബർ 19 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതൽ അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ കൂടി .

യൂണിറ്റ് കൺവീനർ സജിമോന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രസിഡന്‍റ് സലിംരാജ് ഉദ്ഘാടനം ചെയ്തു. ഷാജി ആയൂർ സ്വാഗതവും , പ്രിൻസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ റിനിൽ യൂണിറ്റ് റിപ്പോർട്ടും. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, റെജി മാത്തായി ജോ: ട്രഷറർ സലിൽ വർമ്മ, വനിത വേദി കൺവീനർ റീനി ബിനോയ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ യൂണിറ്റ് ഭാരവാഹികൾ സന്തോഷ് ചന്ദ്രൻ (കൺവീനർ) ജോയ് തോമസ്, ചിഞ്ചു ഡെയിസി, (ജോ. കൺ വീനേഴ്സ് ) ബിനോയ് ബാബു, രതീഷ് രവി , നോബിൾ ജോസ്, ഷാജഹാൻ, ഗോപകുമാർ , ജയ ബാബു, പ്രീൻസ് ഡാനിയേൽ ,മാത്യൂ യോഹന്നാൻ , വിജികുമാർ , സജീഷ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.

സലിം കോട്ടയിൽ