ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, October 24, 2021 8:22 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും(​കേ​ര), ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ 75ാമ​ത് സ്വ​ത​ന്ത്ര​ദി​നം, ഇ​ന്ത്യാ കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 22 ഉ​ച്ച​ക്ക് 1 മു​ത​ൽ ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ചാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​ർ​ക്ക് കേ​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി. കേ​ര പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ.​ഒ. ഉ​ദ്ഘാ​ട​ന​വും സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു സ്വാ​ഗ​ത​വും അ​ർ​പ്പി​ച്ചു. ര​ക്ത​ദാ​ന​ക്യാ​ന്പ് ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സം​ഗീ​ത്, കേ​ര ക​ണ്‍​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ, ആ​ൻ​സ​ൻ പൗ​ലോ​സ്, റെ​ജി പൗ​ലോ​സ് , ബി​ജു എ​സ്.​പി, ബാ​ബു ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.

സ​ലിം കോ​ട്ട​യി​ൽ