കു​വൈ​റ്റ് സി​റ്റി​യി​ൽ ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് കെ​ട്ടി​ടം തു​റ​ക്കു​ന്നു
Friday, October 22, 2021 3:16 AM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ർ പാ​ർ​ക്കിം​ഗ് സ​മു​ച്ച​യം ദ​സ്മാ​നി​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. 13,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മ്മി​ച്ച ബ​ഹു​നി​ല പാ​ർ​ക്കിം​ഗ് കെ​ട്ടി​ട​ത്തി​ൽ 2300 കാ​റു​ക​ൾ​ക്ക് ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​ണ് പാ​ർ​ക്കിം​ഗ് കെ​ട്ടി​ടം പ​രി​പാ​ലി​ക്കു​ക. ഇ​ത് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നാ​യി മു​നി​സി​പ്പാ​ലി​റ്റി​യും പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​യും വൈ​കാ​തെ യോ​ഗം ചേ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പാ​ർ​ക്കിം​ഗ് കെ​ട്ടി​ടം ആ​രം​ഭി​ച്ചാ​ൽ കു​വൈ​റ്റ് സി​റ്റി​യി​ലെ പാ​ർ​ക്കിം​ഗ് പ്ര​തി​സ​ന്ധി​ക്ക് വ​ലി​യ തോ​തി​ൽ പ​രി​ഹാ​ര​മാ​കും.

നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ പാ​ർ​ക്കിം​ഗ്് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ കു​വൈ​റ്റ് സി​റ്റി​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ അം​ഗീ​കൃ​ത പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ൻ ആ​ലോ​ച​ന​യു​മു​ണ്ട്. ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന തു​റ​സാ​യ സ്ഥ​ല​ങ്ങ​ൾ ന​വീ​ക​രി​ച്ചു പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ആ​ക്കാ​നാ​ണ് നീ​ക്കം.

സ​ലിം കോ​ട്ട​യി​ൽ