59,000 വിദേശി തൊഴിലാളികൾ സ്വമേധയാ രാജ്യം വിട്ടുപോയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
Friday, October 15, 2021 12:03 PM IST
കുവൈറ്റ് സിറ്റി : കുവൈത്തില്‍ കോവിഡ് കാലഘട്ടത്തില്‍ 59,000 പ്രവാസി തൊഴിലാളികൾ സ്വമേധയാ രാജ്യം വിട്ടുപോയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ മുതാത്ത വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടവരെയും അനധികൃതമായി രാജ്യത്ത് താമസിക്കവേ പിടികൂടി നാടുകടത്തപ്പെട്ടവരേയും രണ്ടായി കാണാനമെന്നും സ്വമേധയാ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ തിരികെ വരുന്നതില്‍ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

-സലിം കോട്ടയിൽ