കു​വൈ​റ്റി​ൽ വാ​ണി​ജ്യ പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു
Monday, October 11, 2021 11:19 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡി​നു​ശേ​ഷം കു​വൈ​റ്റി​ൽ വി​നോ​ദ​പ​രി​പാ​ടി​ക​ളും വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന കു​വൈ​റ്റ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധ​മാ​യ തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. ഇ​തോ​ടെ ഒ​ക്ടോ​ബ​ർ 17 ഞാ​യ​റാ​ഴ്ച മു​ത​ൽ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി ല​ഭി​ക്കും.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. നീ​ണ്ട കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് രാ​ജ്യം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ