മ​ല​യാ​ളി അ​ധ്യാ​പി​ക​യ്ക്ക് അ​ബു​ദാ​ബി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം
Tuesday, October 5, 2021 10:19 PM IST
അ​ബു​ദാ​ബി : അ​ന്താ​രാ​ഷ്ട്ര അ​ധ്യാ​പ​ക ദി​ന​ത്തി​ൽ മ​ല​യാ​ളി അ​ധ്യാ​പി​ക​യ്ക്ക് അ​ബു​ദാ​ബി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം. അ​ധ്യാ​പ​ന രം​ഗ​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ച തൊ​ഴി​ൽ വൈ​ശി​ഷ്ട്യം , സ​മ​ർ​പ്പ​ണം , സം​ഭാ​വ​ന​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​ബു​ദാ​ബി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ൾ, അ​ൽ വ​ത്ബ ബ്രാ​ഞ്ചി​ലെ അ​ധ്യാ​പി​ക​യും കാ​യ​കു​ളം സ്വ​ദേ​ശി​നി​യു​മാ​യ ശാ​ന്തി കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത് . ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി അ​ബു​ദാ​ബി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. അ​ധ്യാ​പ​ന മേ​ഖ​ല​യി​ലെ സ​മ​ർ​പ്പ​ണ​ത്തി​നു മൂ​ന്നു അ​ധ്യാ​പ​ക​ർ​ക്കാ​ണ് അ​ഡെ​ക് ആ​ദ​ര​വ് ന​ൽ​കി​യ​ത്. വെ​മി​ശേ​ബ​സൃ​ശ​വെി​മി​ബ2021ീ​രേീ05.​ഷു​ഴ

അ​നി​ൽ സി. ​ഇ​ടി​ക്കു​ള