വി​ദേ​ശി​ക​ളു​ടെ താമസരേഖ: പു​തി​യ നി​ർ​ദേ​ശ​വു​മാ​യി കു​വൈ​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്
Sunday, September 26, 2021 12:06 AM IST
കു​വൈ​റ്റ് സി​റ്റി : 60 വ​യ​സ് പൂ​ർ​ത്തി​യാ​യ വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി കു​വൈ​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് രം​ഗ​ത്ത്. രാ​ജ്യ​ത്ത് പു​തു​താ​യി വ​രു​ന്ന വി​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി തീ​രു​മാ​നം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് താ​മ​സി​ക്കു​ന്ന അ​റു​പ​ത് ക​ഴി​ഞ്ഞ വി​ദേ​ശി​ക​ൾ​ക്ക് തീ​രു​മാ​നം ബാ​ധ​ക​മാ​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം നേ​ടി​യ ജീ​വ​ന​ക്കാ​രെ ന​ഷ്ട​പ്പെ​ടു​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​ക്ക് തീ​രാ ന​ഷ്ട​മാ​ണെ​ന്നും വൈ​ദ​ഗ്ധ്യം നേ​ടി​യ തൊ​ഴി​ലാ​ളി​ക​ളി​ൽ രാ​ജ്യം ന​ട​ത്തി​യ നി​ക്ഷേ​പം മ​റ​ക്ക​രു​തെ​ന്നും ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ൽ സ​ഖ​ർ പ​റ​ഞ്ഞു.

സ​ലിം കോ​ട്ട​യി​ൽ