പു​തി​യ പാ​ത്രി​യ​ർ​ക്കി​സി​നെ ഇ​റാ​ഖ് പ്ര​സി​ഡ​ന്‍റ വ​ര​വേ​റ്റു
Tuesday, September 21, 2021 12:05 AM IST
എ​ർ​ബി​ൽ(​ഇ​റാ​ഖ്): ആ​ഗോ​ള പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യു​ടെ പു​തി​യ പാ​ത്രി​യ​ർ​ക്കി​സ് പ​രി​ശു​ദ്ധ മാ​റാ​ൻ ഡോ. ​മാ​ർ ആ​വാ മൂ​ന്നാ​മ​നെ ഇ​റാ​ഖ് പ്ര​സി​ഡ​ന്‍റ് മ​സൗ​ദ് ബാ​ർ​സ​നി സ​ലാ​ഡി​ൻ കൊ​ട്ടാ​ര​ത്തി​ൽ വ​ര​വേ​റ്റു.

ആ​ഭ്യ​ന്ത​ര സ​മാ​ധാ​ന​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും സ​ന്പു​ഷ്ട​മാ​യ സ​ഹി​ഷ്ണു​ത​ക്കും പ​രി​ശു​ദ്ധ​മാ​യ ആ​ത്മീ​ക​സേ​വ​ന​വും സ​ന്തോ​ഷ​വും പ്ര​ത്യാ​ശി​ക്കു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് മ​സൗ​ദ് ബാ​ർ​സ​നി പു​തി​യ പാ​ത്രി​യ​ർ​ക്കി​സി​നെ സ്വീ​ക​രി​ച്ചു​കൊ​ണ്ടു അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ആ​ശം​സി​ച്ചു പ​റ​ഞ്ഞു.

ഇ​റാ​ഖ് രാ​ജ​ഭ​ര​ണാ​ധി​കാ​രി​ക​ളും പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യും ത​മ്മി​ലു​ള്ള ച​രി​ത്ര പ​ര​മാ​യ​ബ​ന്ധ​വും അ​തി​ന്‍റെ ആ​ഴ​വും അ​റി​യു​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ര​മാ​ധി​കാ​രം ഉൗ​ന്നി​പ്പ​റ​യു​ക​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യും തു​ട​ർ​ന്നും ഉ​ണ്ടാ​യേ​രി​ക്കു​മെ​ന്നും പു​തി​യ പാ​ത്രി​യ​ർ​ക്കി​സ് പ​രി​ശു​ദ്ധ മാ​റാ​ൻ ഡോ. ​മാ​ർ ആ​വാ തൃ​ദി​യ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. സ​ഹി​ഷ്ണു​ത​ക്കും സ​മാ​ധാ​ന​പ​ര​മാ​യ ഗു​ണ​ഘ​ട​ക​ങ്ങ​ൾ​ക്കും പ​രി​പാ​ല​ന​തി​നും പ്ര​സി​ഡ​ന്‍റി​ന് ന​ന്ദി​യും പ​റ​ഞ്ഞു.