ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണം: ഐസിഎ​ഫ്
Friday, September 17, 2021 9:53 AM IST
ജിദ്ദ: ക​രി​പ്പൂ​ർ എ​യ​ർപോ​ർ​ട്ടി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ഐ ​സി എ​ഫ് ഗ​ൾ​ഫ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വി​മാ​ന അ​പ​ക​ട കാ​ര​ണം പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ അ​പ​ക​ടം ന​ട​ന്ന രാ​ത്രി മു​ത​ല്‍ നി​ര്‍​ത്തി​വ​ച്ച വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ക​രി​പ്പൂ​രി​ൽ നി​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും ചെ​റു​വി​മാ​ന​ങ്ങ​ൾ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ​ല​വി​ധ​ ബു​ദ്ധി​മു​ട്ടുകൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന റ​ണ്‍​വേ സെ​ന്‍​ട്ര​ല്‍ ലൈ​ന്‍ ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍, റ​ണ്‍​വേ നീ​ളം കൂ​ട്ട​ല്‍ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഐ ​സി എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യാ​ത്ര വി​ല​ക്കു​ക​ൾ ക്ര​മാ​നു​ഗ​ത​മാ​യി എ​ടു​ത്തു​ക​ള​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സെ​ക്ട​റി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സംസ്ഥാന സ​ർ​ക്കാ​ർ അ​ടി​യ​ന്തിര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഐസിഎ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർട്ട് : കെ.ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ