കുവൈറ്റിൽ കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വ വിതരണോദ്ഘാടനം
Saturday, September 11, 2021 2:51 PM IST
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം അംഗത്വവും ഡിജിറ്റൽ ഐ.ഡി. കാർഡ് വിതരണവും "അണിചേരാം നാട്ടാർക്കൊപ്പം നാടിനു വേണ്ടി " എന്ന പേരിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം പുനലൂർ സ്വദേശി ബുബിയാൻ ഗ്യാസ് ജനറൽ മാനേജർ ബിജു ജോർജിനു നൽകി പ്രസിഡന്‍റ് സലിം രാജ് ഉദ്ഘാടനം ചെയ്തു. മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ആർട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ , ജോയിന്‍റ് ട്രഷറർ സലിൽ വർമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ