സൗ​ദി​യി​ലേ​ക്ക് ശ​നി​യാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങു​മെ​ന്ന് എ​മി​റേ​റ്റ്സ്
Thursday, September 9, 2021 10:15 PM IST
ദു​ബാ​യ്: യു​എ​ഇ​യി​ല്‍​നി​ന്നു​ള്ള യാ​ത്രാ വി​ല​ക്ക് സൗ​ദി അ​റേ​ബ്യ പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കാ​നൊ​രു​ങ്ങി എ​മി​റേ​റ്റ്സ്. സെ​പ്‍​റ്റം​ബ​ര്‍ 11 മു​ത​ല്‍ സൗ​ദി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​മി​റേ​റ്റ്സ് അ​റി​യി​ച്ചു.

ആ​ഴ്‍​ച​യി​ല്‍ 24 സ​ര്‍​വീ​സു​ക​ളാ​ണ് യു​എ​ഇ​യി​ല്‍ നി​ന്ന് സൗ​ദി​യി​ലേ​ക്ക് ന​ട​ത്തു​ക. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും എ​ല്ലാ ദി​വ​സ​വും യു​എ​ഇ​യി​ല്‍ നി​ന്ന് എ​മി​റേ​റ്റ്സി​ന്‍റെ വി​മാ​ന സ​ര്‍​വീ​സു​ണ്ടാ​വും.

യു​എ​ഇ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ വി​ല​ക്ക് സെ​പ്‍​റ്റം​ബ​ര്‍ എ​ട്ട് മു​ത​ലാ​ണ് സൗ​ദി അ​റേ​ബ്യ പി​ന്‍​വ​ലി​ച്ച​ത്. ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സൗ​ദി സ്വ​ദേ​ശി​ക​ള്‍​ക്ക് യാ​ത്ര ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കി. യു​എ​ഇ​ക്ക് പു​റ​മെ അ​ര്‍​ജ​ന്‍റീ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്ന​വ​യാ​ണ് വി​ല​ക്ക് നീ​ക്കി​യ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍.