ഐഎംസി സി, ജിസിസി കമ്മിറ്റി ഈദ് സംഗമം മന്തി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു
Saturday, July 24, 2021 4:41 PM IST
കുവൈറ്റ്: ജനതയെ നിശബ്ദരാക്കി ജനാധിപത്യത്തെ ബലി കഴിച്ച്‌ കോര്‍പ്പറേറ്റ്‌ ആധിപത്യത്തിന്‌ വഴിവയ്‌ക്കുന്ന ഫാസിസ്റ്റ്‌ തേരോട്ടമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി പി പ്രസാദ്‌. ഐ എം സി സി ജി സി സി കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ഉodഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യം ഇരുട്ടുമുറിയിലെ കറുത്തപൂച്ചമാത്രമായി മാറുന്നത്‌ ദുരന്തമാകും, ജനങ്ങള്‍ നിശബ്ദരാക്കപ്പെടുമ്പോള്‍ അവര്‍ പൗരന്മാരല്ലാതാക്കപ്പെടാനും രാജ്യദ്രോഹികളെന്ന്‌ മുദ്രകുത്തപ്പെടാനും വഴിതെളിക്കും. സഹനത്തിന്‍റേയും ത്യാഗത്തിന്‍റേയും പാതയില്‍ സത്യവഴിയില്‍ നിന്ന്‌ വ്യതിചലിക്കാതെ ജനമനസസ്സുകളില്‍ തിന്മകള്‍ക്കെതിരെ വിശാലമായ കൂട്ടായ്‌മ രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയാണ്‌ ഈ പെരുന്നാള്‍ ഓര്‍മ്മപ്പെടുത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ഐഎംസിസി ജിസിസി ചെര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷനായ ചടങ്ങില്‍ കൺവീനർ റഫീഖ്‌ അഴിയൂര്‍ സ്വാഗതം പറഞ്ഞു.

പ്രമുഖ എഴുത്തുകാരന്‍ കെപി രാമനുണ്ണി അതിജീവനം തിരിച്ചറിവിലൂടെ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എല്‍ജെഡി അഖിലോന്ത്യാ സെക്രട്ടറി ജനറൽ വര്‍ഗീസ്‌ ജോര്‍ജ്‌,ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ പി അബ്ദുള്‍ വഹാബ്‌,ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ, സെക്രട്ടറിയേറ്റംഗം എന്‍കെ ആബ്ദുള്‍ അസീസ്‌ , ഐഎംസിസി ജിസിസി കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍, സൗദി ഐംസിസി പ്രസിഡന്റ്‌ അബ്ദുള്ളക്കുട്ടി, ബഹറിന്‍ ഐംസിസി പ്രസിഡന്‍റ് മൊയ്‌ദീൻകുട്ടി പുളിക്കല്‍ ,ഖത്തർ ഐഎംസിസി പ്രസിഡന്‍റ് ഇ കെ റഷീദ്, കുവൈറ്റ്‌ ഐഎംസിസി പ്രസിഡന്‍റ് ഹമീദ് മധുർ,ഒമാന്‍ ഐഎംസിസി ജനറൽ സെക്രട്ടറി ശരീഫ്‌ കൊളവയൽ ,ഐഎംസിസി ജിസിസി കമ്മറ്റി എക്‌സിക്യൂട്ടീവ്‌ അംഗം ,സുബൈർ ചെറുമോത്ത്, ഖത്തർ ഐഎംസിസി ജനറൽ സെക്രട്ടറി അക്‌സർ ബേക്കൽ, ബഹ്‌റൈൻ ഐഎംസിസി ജനറൽ സെക്രട്ടറി കാസിം മലമ്മൽ,യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് താനൂർ, കുവൈത്ത് ഐ എം സി സി ജനറൽ സെക്രട്ടി ശരീഫ് താമരശേരി, സൗദി ഐ എം സി സി സെക്രട്ടറി മുഫീദ് കൂരിയാടൻ എംഎംസിടി കൺവീനർ നൗഫൽ നടുവട്ടം, ഖാലിദ് ബേക്കൽ കുന്നിൽ, ജാബിർ പി എൻ എം ഖത്തർ, മജീദ് ചിത്താരി, റൈസൽ വടകര, ബഷീർ കൂത്തുപറമ്പ്, മുനീർ ഒമ്പാൻ, അബ്ദുൾ കരീം പയാമ്ബ്ര, മൻസൂർ വണ്ടൂർ, ബഷീർ കൊടുവള്ളി തുടങ്ങിയവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ