കുവൈറ്റില്‍ നേരിയ ഭൂചലനം
Monday, July 19, 2021 4:19 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സാൽമിയ,ഹവല്ലി, ഫർവാനിയ, അർദിയ എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

ദക്ഷിണ ഇറാനില്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെ പ്രകമ്പനമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഏപ്രില്‍ മാസത്തിലും ഫെബ്രവരി മാസത്തിലും നേരിയ ഭൂചലനം കുവൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇറാൻ ഇറാഖ് രാജ്യങ്ങളിൽ ഉണ്ടാകുന്ന ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് കുവൈറ്റിൽ അനുഭവപ്പെടുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ