ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കു​വൈ​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വി​ല​ക്ക് നീ​ക്കി​യേ​ക്കും
Tuesday, June 22, 2021 11:40 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ നേ​രി​ട്ട് പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ട്രാ​ൻ​സി​റ്റി​ല്ലാ​തെ നേ​രി​ട്ട് വ​രാ​ൻ സാ​ധ്യ​ത​യേ​റി.

കു​വൈ​റ്റ് അം​ഗീ​കൃ​ത ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ​വി​സ​ക്കാ​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​മെ​ന്നും അ​തോ​ടൊ​പ്പം എ​ല്ലാ യാ​ത്ര​ക്കാ​രും പു​റ​പ്പെ​ടു​ന്ന​തി​ന് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത നെ​ഗ​റ്റീ​വ് കോ​വി​ഡ് -19 പ​രി​ശോ​ധ​നാ ഫ​ലം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കു​വൈ​റ്റ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​കി​യി​രു​ന്നു . ഫൈ​സ​ർ, അ​സ്ട്ര​സെ​ന​ക, മൊ​ഡേ​ണ, ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​യാ​ണ് കു​വൈ​റ്റ് അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ൾ.

ഫെ​ബ്രു​വ​രി മു​ത​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​വേ​ശ​ന വി​ല​ക്കാ​ണ് കു​വൈ​റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്. യാ​ത്രാ​വി​ല​ക്കി​നെ തു​ട​ർ​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ കു​വൈ​റ്റി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​ണ് ഈ ​തീ​രു​മാ​നം. കോ​വി​ഷീ​ൽ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​സ്ട്ര സെ​ന​ക്ക വാ​ക്സി​ൻ ആ​ണ് കു​വൈ​റ്റ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യു​ടെ കൊ​വാ​ക്സീ​ന് അം​ഗീ​കാ​ര​മി​ല്ല. കോ​വാ​ക്സി​ൻ കു​ത്തി​വ​ച്ച​വ​ർ​ക്ക് ഇ​പ്പോ​ൾ കു​വൈ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ലെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ​