ഇന്ത്യന്‍ അംബാസഡർ കുവൈറ്റിലെ റെഡ് ക്രസന്‍റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി.
Friday, May 7, 2021 5:26 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ മഹാ ബാർജെസ് അൽ ബാർജെസുമായി കൂടിക്കാഴ്ചനടത്തി.

കോവിഡ് 19 പാൻഡെമിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും മെഡിക്കൽ ഓക്സിജൻ അടക്കം അടിയന്തര മെഡിക്കൽ ദുരിതാശ്വാസ വിതരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ചചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈത്ത് പ്രതിനിധികളും കൂടികാഴ്ചയില്‍ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ