മോ​ഡേ​ണ വാ​ക്സി​ന് അം​ഗീ​കാ​രം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Monday, May 3, 2021 11:35 PM IST
കു​വൈ​റ്റ് സി​റ്റി: യു​എ​സ് സ്ഥാ​പ​ന​മാ​യ മോ​ഡേ​ണ വി​ക​സി​പ്പി​ച്ച കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ന് അം​ഗീ​കാ​രം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. സം​സ്ഥാ​ന ഓ​ഡി​റ്റ് ബ്യൂ​റോ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഒ​രു ദ​ശ​ല​ക്ഷം മോ​ഡേ​ണ വാ​ക്സി​ൻ രാ​ജ്യ​ത്തെ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

12 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ് മോ​ഡേ​ണ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​സ​ർ, ഓ​ക്സ്ഫോ​ർ​ഡ് വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം മോ​ഡേ​ണ വാ​ക്സി​നും വി​ത​ര​ണം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് ക​മ്മ്യൂ​ണി​റ്റി പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ച ആ​സ്ട്ര​സെ​ന​ക്ക വാ​ക്സി​നും (കൊ​വി​ഷീ​ൽ​ഡ്) ഫൈ​സ​ർ ബ​യോ​ൻ​ടെ​ക് വാ​ക്സി​നും ജോ​ണ്‍​സ​ണ്‍ ആ​ൻ​ഡ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​നും ശേ​ഷം ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അം​ഗീ​ക​രി​ച്ച നാ​ലാ​മ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് മോ​ഡേ​ണ.

നാ​ല് ആ​ഴ്ച​ക​ൾ​ക്ക​കം ര​ണ്ട് ഡോ​സു​ക​ൾ എ​ടു​ക്കാ​മെ​ന്ന​തും മോ​ഡേ​ണ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. എം​ആ​ർ​എ​ൻ​എ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ക്സി​ന് 94.1 കാ​ര്യ​ക്ഷ​മ​ത​യാ​ണ് ഡ​ബ്ലി​യു​എ​ച്ച് നി​ർ​ദേ​ശി​ക്കു​ന്ന​ത്. ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ എ​ട്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ 30 ദി​വ​സം വ​രെ വാ​ക്സി​ൻ സൂ​ക്ഷി​ക്കാ​നാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ