കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ റം​സാ​ൻ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു
Tuesday, April 13, 2021 10:50 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ നോന്പ് മാ​സ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് പ്ര​ഖ്യാ​പി​ച്ചു. മി​ഷി​റി​ഫി​ലെ ഫെ​യ​ർ ഗ്രൗ​ണ്ട് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ​യും സീം, ​മ​സാ​യേ​ൽ ആ​രോ​ഗ്യ കേ​ന്ദ്രം രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് 1 വ​രെ​യും രാ​ത്രി 8 മു​ത​ൽ രാ​ത്രി 12 വ​രെ​യും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും അ​ൽ സ​ന​ദ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്കൂ​ൾ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ സ​മ​യം രാ​ത്രി 8 മു​ത​ൽ രാ​ത്രി 12 വ​രെ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കാ​യി ല​ഭി​ക്കു​ന്ന എ​സ്.​എം.​എ​സ് ടെ​ക്സ്റ്റ് സ​ന്ദേ​ശ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഉ​ട​ൻ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ