അലക്സ് കുട്ടിക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി
Sunday, April 11, 2021 1:19 PM IST
കുവൈറ്റ്: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപക അംഗവും നിലവിലെ മീഡിയ സെക്രട്ടറിയുമായ കൊട്ടാരക്കര പനവേലി സ്വദേശിയും , കുവൈറ്റ് പ്രതിരോധ വകുപ്പു ഉദ്യോഗസ്ഥനുമായിരുന്ന അലക്സ് കുട്ടി ഫിലിപ്പോസിനു യാത്രയയപ്പ് നൽകി.

പ്രസിഡന്‍റ് സലിം രാജിന്‍റെ അദ്ധ്യക്ഷതയിൽ സൂമിൽ കൂടിയ മറ്റിംഗിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര അലക്സ് കുട്ടിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. ഓഡിറ്റർ ലാജി ജേക്കബ്, വൈസ് പ്രസിഡന്‍റ് ഡോ. സുബു തോമസ്, സെക്രട്ടറിമാരയ റെജി മത്തായി, ജയൻ സദാശിവൻ. പ്രമീൾ പ്രഭാകരൻ, വനിത വേദി കൺവീനർ റീനി ബിനോയ് , ജോ: ട്രഷറർ സലിൽ വർമ്മ. വർഗിസ് വൈദ്യൻ, സജിമോൻ, മത്തായി പാപ്പച്ചൻ, റെജി അച്ചൻ കുഞ്ഞ്, അനി ബാബു, രതീഷ് രാജൻ, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. അലക്സ് കുട്ടി പനവേലി മറുപടി പ്രസംഗം നടത്തി. സലിംരാജ് ഉപഹാരം കൈമാറി. ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു.

റിപ്പോർട്ട് : സലിം കോട്ടയിൽ