മലയാളിയായ പ്രവാസി വിദ്യാർഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്
Friday, April 9, 2021 6:47 PM IST
ഷാർജ: മലയാളിയായ പ്രവാസി വിദ്യാർഥി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ സ്ഥാനം പിടിച്ചു. ഒരു മിനുട്ടിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ മൃഗത്തിന്‍റെ പേര് പറഞ്ഞാണ് നാലര വയസുകാരനായ ആദിത് ഈ നേട്ടം കൈവരിച്ചത്.

ഷാർജ ലീഡേഴ്‌സ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥിയായി ആദിത്, നോർത്ത് കളമശേരി കോഴികാട്ടിൽ അതുലിന്‍റേയും സുപ്രിയയുടെയും മകനാണ്.