ഭാഗിക കർഫ്യൂ; മന്ത്രിസഭ തീരുമാങ്ങൾ പ്രഖ്യാപിച്ചു
Friday, March 5, 2021 12:25 PM IST
കുവൈറ്റ് സിറ്റി : ഞായറാഴ്​ച മുതൽ ഒരു മാസത്തേക്ക്​ ഭാഗിക കർഫ്യൂ ഏർപ്പെടുത്തുന്നതുമായി ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനം പുനരവലോകനം ചെയ്യുമെന്നും കര്‍ഫ്യൂ നടപ്പാക്കുവാന്‍ പോലീസ് സേനയെ സഹായിക്കുവാന്‍ ദേശീയ ഗാർഡിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം പറഞ്ഞു.അതിനിടെ വിദേശികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത് ദുബായ് അടക്കമുള്ള രാജ്യങ്ങളിൽ തങ്ങിയ ആയിരക്കണക്കിന് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരച്ചടിയായി.

മന്ത്രിസഭ തീരുമാനങ്ങള്‍

* കര്‍ഫ്യൂ സമയങ്ങളില്‍ നിർബന്ധ നമസ്​കാരങ്ങൾക്ക് ​​ പള്ളികളിലേക്ക്​ നടന്നുപോകാം
* ഫാർമസികൾ, കോ ഓപ്പറേറ്റീവ് സ്റ്റോറുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ കര്‍ഫ്യൂ സമയങ്ങളില്‍ * ഡെലിവറി സേവനം അനുവദിക്കും
* കർഫ്യു സമയത്ത് റെസ്റ്റോറന്റ്, ഹോട്ടൽ ഡെലിവറി അനുവദിക്കില്ല.
* സഹകരണ മാര്‍ക്കറ്റുകളും സൂപ്പർമാർക്കറ്റുകളും രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ മാത്രം പ്രവർത്തിക്കും.
* ഹോട്ടലുകളില്‍ പ്രവേശിക്കാൻ പാടില്ല. ഡെലിവറി മാത്രമോ അല്ലെങ്കില്‍ ഡ്രൈവ്​ ത്രൂ സർവീസോ മാത്രം അനുവദിക്കും.
* എയർ കണ്ടീഷനിംഗ്, എലിവേറ്റർ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നടത്തുവാന്‍ അനുവദിക്കും * * ടാക്സികൾക്ക് രണ്ട് യാത്രക്കാരെ കയറ്റാൻ മാത്രമേ അനുമതി നല്‍കൂ.
* പൊതു സ്ഥലങ്ങളിലെ എല്ലാ ഇരിപ്പിടങ്ങളും അടക്കും.
* പാർക്കുകളും ഗാർഡനുകളും അടച്ചിടും.
* കോവിഡ് മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് മന്ത്രിമാര്‍ * അടങ്ങുന്ന സാമ്പത്തിക കാര്യ സമിതിയെ നിയോഗിക്കും.
* വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക്​ തുടരും
* സമ്മേളനങ്ങളും മീറ്റിംഗുകളും നിരോധിച്ചു.
* സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും ഞായറാഴ്ച മുതൽ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ