കുവൈറ്റിൽ കോവിഡ് ബാധിതർ 533; 481 പേർക്ക് രോഗ മുക്തി
Saturday, January 23, 2021 2:47 AM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ജനുവരി 22 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 533 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 160,367 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 10,311 പരിശോധനകൾ നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,446,503 ആയി. കോവിഡ് ചികത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ 952 ആയി. 481 പേരാണു ഇന്ന് രോഗ മുക്തിനേടിയത്. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 153,307 ആയി. 6,108 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 43 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ