കുവൈറ്റിൽ മലയാളി എൻജിനിയർ ഹൃദയാഘാതം മൂലം മരിച്ചു
Friday, January 22, 2021 6:01 PM IST
കുവൈറ്റ് സിറ്റി: മലയാളി എൻജിനിയർ ഹൃദയാഘാതം മൂലം മരിച്ചു. വര്‍ക്കല ഇടവ പായിത്താമുക്കില്‍ പെത്തിരിയില്‍ റോസ് വില്ലയില്‍ നസീര്‍ ഹുസൈന്‍റെ മകന്‍ ഇഷാന്‍ നസീര്‍(31) ആണ് മരിച്ചത്. എച്ച്.ഒ.റ്റി കമ്പനിയുടെ സിവല്‍ പ്രോജക്ടില്‍ ഷെര്‍ഖില്‍ എസ്റ്റിമേഷന്‍ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു.

രാവിലെ ജോലി സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഫര്‍വാനിയ ആശുപത്രിയില്‍.

ഭാര്യ: ഷസ്‌ന ഷാ.

റിപ്പോർട്ട്:സലിം കോട്ടയിൽ