ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷൻ
Monday, November 30, 2020 5:33 PM IST
കുവൈറ്റ് സിറ്റി: കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷൻ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു.

പ്രസിഡന്‍റ് വിപിൻ മങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാർ ഉദ്ഘാടനം ചെയ്തു. വര്‍ഗീയ രാഷ്ട്രീയം ഇളക്കിവിട്ട് രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ജനങ്ങളെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിച്ച ഒരു സർക്കാരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും മതേതരത്വം ഇന്ത്യയില്‍ നില നില്‍ക്കണമെങ്കില്‍ ജനാധിപത്യം ശക്തമാക്കണമെന്നും, ഇന്ത്യയുടെ മതേതര സാമൂഹ്യ ഘടന നിലനിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൊണ്ടേ സാധിക്കു എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജ്യോതി രാധിക വിജയകുമാർ പറഞ്ഞു.

ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ അംഗം അരിതാ ബാബു, ഒഐസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സാമുവൽ ചാക്കോ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എസ്. പിള്ള,വർഗീസ് ജോസഫ് മാരാമൺ,ബിനു ചേമ്പാലയം, ബേക്കൺ ജോസഫ്, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി,വനിതാ വിംഗ് ചെയർപേഴ്സൺ ജെസി ജെയ്സൺ, വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിംഗ് പ്രസിഡന്‍റ് ജോബിൻ ജോസ്,ചാക്കോ ജോർജ് കുട്ടി,കൃഷ്ണൻ കടലുണ്ടി,സൈമൺ കൊട്ടാരക്കര,ഷംസു താമരക്കുളം,ജോമോൻ കോയിക്കര,ആലപ്പുഴ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്‍റ് മനോജ് റോയ്,ദിലീപ് പാലക്കാട് ആലപ്പുഴ ജില്ലാ സെക്രട്ടറി ജോൺ വര്ഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ഒഐസിസി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അലക്സ് മാവേലിക്കര നന്ദിയും പറഞ്ഞു.