ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക
Friday, November 27, 2020 5:48 PM IST
കുവൈറ്റ് സിറ്റി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ വികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മത്സര രംഗത്തുള്ള എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളേയും വൻ ഭൂരിപക്ഷത്തോട് വിജയിപ്പിക്കണമെന്ന് ഓവർസീസ് എൻസിപി. ആവശ്യപ്പെട്ടു.

കേരള സർക്കാർ പ്രവാസി വകുപ്പ് - നോർക്കയിൽ നിന്ന് ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായം,സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നടപ്പിലാക്കിയിട്ടുള്ള നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം എൻപിഎസ് പി), നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെന്‍റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്‍റ്സിന്‍റെ (എൻ ഡി പി ആർ ഇ എം ) സാമ്പത്തിക സഹായ പദ്ധതി .സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാമിൽ (C.M.E.D.P)ഉൾപ്പെടുത്തി തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി, പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം,തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്‌റ്റോർ പദ്ധതി യും , പ്രവാസികൾക്ക് താങ്ങും തണലുമായി കേരള പ്രവാസി വെൽഫെയർ ബോർഡിൽ നിന്ന് അർഹരായ എല്ലാവർക്കും എല്ലാ മാസവും ആദ്യംതന്നെ നൽകുന്ന പെൻഷൻ,

മരണാനന്തര, ചികിത്സ, വിവാഹ, വിദ്യാഭ്യാസം, പ്രസവ ധന സഹായങ്ങൾ ,പ്രവാസി വെൽഫെയർ ബോർഡിൽ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ആറ് മാസത്തേയ്ക്ക് പിഴയും പലിശയും ഒഴിവാക്കിയ നടപടി എന്നിവയെല്ലാം ഇടതു സർക്കാരിന്റെ പ്രവാസികളോടുള്ള കരുതലിന് ഉദാഹരണങ്ങളാണ്. ഇക്കാരണങ്ങളാൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ 2015ൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടും,സീറ്റുകളും നേടി ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ എല്ലാ പ്രവാസികളും തീരുമാനമെടുത്ത് പ്രവർത്തിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരിയും പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ