തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ജെസിസി കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു
Wednesday, November 25, 2020 4:22 PM IST
കുവൈറ്റ് സിറ്റി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു.

ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി ദാമോദരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജെസിസി മിഡിൽ-ഈസ്റ്റ് കമ്മിറ്റി പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, ഇ.കെ. ദിനേശൻ, ഷാജി തോട്ടിൻകര, രാജൻ ചക്കിയത്ത് എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് അബ്ദുൽ വഹാബിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു. സാൽമിയ യൂണിറ്റ് സെക്രട്ടറി ഷംസീർ മുള്ളാളി വെബിനാർ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ