കുവൈറ്റിൽ 486 പേർക്ക് കോവിഡ്; രണ്ട് മരണം
Friday, November 20, 2020 6:45 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം നവംബർ 20 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം 486 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 139,308 ആയി ‍ഉയർന്നു. ഇന്ന് രണ്ട് പേർ മരിച്ചതോടെ മരണസംഖ്യ 861 ആയും ഉയർന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 6,250 പരിശോധനകൾ നടന്നു. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1,042,235 ആയി. ഇന്നുമാത്രം 623 പേർ രോഗ മുക്തിനേടിയതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 131,049 ആണ്. വിവിധ ആശുപത്രികളിലായി 7,398 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇതിൽ 92 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ