യുഎഇയിൽ കോവിഡ് ബാധിതർ 1,292; നാല് മരണം
Wednesday, November 18, 2020 8:02 PM IST
അബുദാബി: ആരോഗ്യ പ്രതിരോധ മന്ത്രാലയം നവംബർ 18 നു (ബുധൻ) പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഎഇയിൽ 1,292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു 116,396 പരിശോധനകൾ നടത്തി. 890 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന നാല് പേർ മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 154,101 ആയും മൊത്തം പരിശോധനകളുടെ എണ്ണം 15.2 മില്യൺ ആയും സുഖം പ്രാപിച്ചവരുടെ എണ്ണം 145,537 ആയും മരിച്ചവരുടെ എണ്ണം 542 ആയും ഉയർന്നു. 8,022 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.