കുവൈറ്റിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; ഇന്ന് 10 മരണം, രോഗബാധിതർ 812
Friday, October 23, 2020 8:10 PM IST
കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഒക്ടോബർ 23 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മരണ നിരക്ക് ഉയരുന്നു. 10 പേരാണ് ഇന്നു മരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 740 ആയി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്നു 7,853 പരിശോധനകൾ നടത്തിയതിൽ 812 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 865,560 ഉം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 120,232 ഉം ആയി ഉയർന്നു. ഇന്ന് 726 പേരാണു രോഗ മുക്തരായത്‌ . 111,440 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തി നേടിയത്. 8,052 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ആണെന്നും അതിൽ 122 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ