അബുദാബിയിൽ കോവിഡ് ബാധിതർ 1,077, രോഗമുക്തർ 1,502
Tuesday, October 20, 2020 9:27 PM IST
അബുദാബി: യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 1,077 പേർക്ക് പുതിയതതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ, 1,502 പേർ രോഗമുക്തി നേടുകയും നാല് പേർ മരിക്കുകയും ചെയ്തു.

ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 112,196 ടെസ്റ്റുകൾ നടത്തി. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 11.8 ദശലക്ഷത്തിലധികമായി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 117, 594 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 110,313 ഉം മരണസംഖ്യ 470 ഉം ആണ്. 6811 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അതേസമയം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ യുഎഇയുടെ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) പ്രശംസിച്ചു.