കെ.ടി. ജുനൈസിനു യാത്രയയപ്പ് നൽകി
Monday, October 19, 2020 10:56 PM IST
ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസ് സെക്രട്ടറി കെ.ടി. ജുനൈസിനു ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പ് നൽകി.

ജിദ്ദ സീസൺസ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കെഎംസിസിക്ക് അടുക്കും ചിട്ടയുമുളള അടിത്തറപാകുകയും കെ എം.സി സി ക്ക് പുറമെ .സാമൂഹിക സാംസ്കാരിക കായിക മേഖലയിലുളള മറ്റു കൂട്ടായ്മകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ജുനൈസ് ജിദ്ദയോട് വിട പറയുന്നതെന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു ജില്ല കെഎംസിസി ഒരുക്കിയ ചാർട്ടേർഡ് വിമാനം, ജില്ല കമ്മിറ്റിയുടെ സുരക്ഷയിൽ അംഗമായ പ്രയാസപ്പെടുന്ന മെമ്പർമാർക്ക് പലിശരഹിത വയ്പ്, ജിദ്ദയിൽ ജില്ല കമ്മിറ്റി നടത്തിയ ഷഹീൻ ബാഗ് സമരത്തിലും ജുനൈസിന്‍റെ ഇടപെടൽ മാതൃക പരമായിരുന്നുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ 14 വർഷത്തെ ജയിൽ വാസത്തിൽ കിഡ്‌നി നഷ്ടപെട്ട തിരുരങ്ങാടി സ്വദേശിക്ക് മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ ബാബു നഹ്ദി വീൽ ചെയർ നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി മുസ്തഫ, റസാക്ക് മാസ്റ്റർ, എ കെ ബാവ, ഹിസ്‌ഹാഖ്‌ പൂണ്ടോളി,സി സി കരീം, ജില്ല കമ്മറ്റി ഭാരവാഹികളായ ഉനൈസ് തിരൂർ, ഇൽയാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, അബ്ബാസ് വേങ്ങൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര എന്നിവരും മണ്ഡലം പഞ്ചായത്തു ഭാരവാഹികളും സംസാരിച്ചു. ജലാൽ തേഞ്ഞിപാലം സ്വഗതം പറഞ്ഞു വി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ