ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു
Monday, October 19, 2020 8:07 PM IST
കുവൈറ്റ് സിറ്റി: മാർത്തോമ സഭയുടെ ശ്രേഷ്ഠ ഇടയൻ ഡോ. ജോസഫ് മാർത്തോമ മെത്രാപോലിത്തായുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ്‌ അനുശോചിച്ചു

മലങ്കര സഭയുടെ വികസന പ്രവർത്തനത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന മെത്രാപ്പോലീത്താ, ജനക്ഷേമ പ്രവർത്തനത്തിലും വളരെ താല്പരനായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് ജനസമൂഹത്തിന് ഒരു തീരാനഷ്ടമാണെന്ന് ഒഐസിസി കുവൈറ്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ