ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് പാർലമെന്‍റ് സ്പീക്കറെ സന്ദർശിച്ചു
Saturday, October 17, 2020 7:14 AM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് പാർലമെന്‍റ് സ്പീക്കർ മർസൂഖ് അൽഗാനിമിനെ സന്ദർശിച്ചു ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ഉപകരിച്ചതായി ഇരു നേതാക്കളും അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ