ബഹറിനിൽ കോവിഡ് ബാധിതർ 349, രോഗമുക്തി 397
Thursday, October 15, 2020 10:15 PM IST
മനാമ: ആരോഗ്യ മന്ത്രാലയം ഒക്ടോബർ 15 നു പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 349 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 397 പേർ ഇന്ന് രോഗമുക്തി നേടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

പുതിയതായി രോഗം ബാധിച്ചവരിൽ 105 പേർ പ്രവാസി തൊഴിലാളികളും 239 പേർ സന്പർക്കം മുഖേനയും അഞ്ചുപേർ യാത്രയുമായി ബന്ധപ്പെട്ടവരുമാണ്.

രാജ്യത്ത് ബുധനാഴ്ച 9,463 കോവിഡ് ടെസ്റ്റുകൾ നടത്തി. 7,2561 പേർ ഇതുവരെയായി രോഗമുക്തി നേടി. 93 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 52 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.