ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ അധികാരമേറ്റു
Wednesday, September 30, 2020 7:53 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തിന്‍റെ പതിനാറാമത്തെ അമീറായി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനയെയും രാജ്യത്തിന്‍റെ നിയമങ്ങളെയും ബഹുമാനിക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യത്തേയും താത്പര്യങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുകയും രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അല്ലാഹുവിന്‍റെ നാമത്തിൽ സത്യം ചെയ്താണ് പുതിയ അമീർ അധികാരമേറ്റത്.

അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് തന്‍റെ മാതൃരാജ്യത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി നമ്മെ വിട്ടു പോയിരിക്കുന്നുവെന്നും നമ്മുടെ മഹത്തായ പൈതൃകത്തിന്‍റെ ഉന്നതമായ പ്രതീകമായിരുന്നു അദ്ദേഹമെന്നും ഷെയ്ഖ് നവാഫ് പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ