തു​ട​ർ​ച്ച​യാ​യി ഏ​ഴാ​മ​ത്തെ മാ​സ​വും യു​എ​ഇ​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ല
Tuesday, September 29, 2020 1:30 AM IST
അ​ബു​ദാ​ബി : യു​എ​ഇ​യി​ൽ അ​ടു​ത്ത മാ​സ​വും ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് യു​എ​ഇ ഇ​ന്ധ​ന വി​ല​നി​ർ​ണ​യ സ​മി​തി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​നു ശേ​ഷം യു​എ​ഇ​യി​ലെ ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ല.

പെ​ട്രോ​ൾ സൂ​പ്പ​ർ നു 1 .91 ​ദി​ർ​ഹം , പെ​ട്രോ​ൾ സ്പെ​ഷ്യ​ൽ നു 1 . 80 ​ദി​ർ​ഹം , ഇ-​പ്ല​സ് നു 1 . 72 ​ദി​ർ​ഹം , ഡീ​സ​ലി​ന് 2 . 06 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ് ലി​റ്റ​റി​ന് വി​ല ഈ​ടാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള