ദു​ബാ​യ് -ഷാ​ർ​ജ ഇ​ന്‍റ​ർ​സി​റ്റി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, September 28, 2020 10:41 PM IST
ദു​ബാ​യ്: ദു​ബാ​യ്-​ഷാ​ർ​ജ റൂ​ട്ടു​ക​ളി​ലൂ​ടെ​യു​ള്ള സ​ർ​വീ​സ​ക​ൾ​ക്ക്് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​യി. അ​ടു​ത്ത റൂ​ട്ട് ര​ണ്ടാ​ഴ്ച​ക​ൾ​ക്കു ശേ​ഷം തു​ട​ങ്ങു​മെ​ന്ന് പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട് ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ദു​ബാ​യി​ലെ യൂ​ണി​യ​ൻ മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഷാ​ർ​ജ​യി​ലെ അ​ൽ ജു​ബൈ​ലി​ൽ അ​വ​സാ​നി​ക്കു​ന്ന ഇ- 303 , ​ദു​ബാ​യി​ലെ അ​ബു ഹൈ​യി​ൽ ബ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് തു​ട​ങ്ങി ഷാ​ർ​ജ​യി​ലെ അ​ൽ ജു​ബൈ​ൽ സ്റ്റേ​ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന ഇ- 307 ​എ എ​ന്നീ സ​ർ​വീ​സു​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് എ​ത്തി​സ​ലാ​ത് മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും തു​ട​ങ്ങി മു​വൈ​ലാ​ഹ് ബ​സ് സ്റ്റേ​ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന ഇ- 315 ​ബ​സ് സ​ർ​വീ​സ് ര​ണ്ടാ​ഴ്ച​ക്കു ശേ​ഷം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ യി​ൽ താ​മ​സി​ച്ച് ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​രു​ടെ ആ​ശ്ര​യ​മാ​ണ് ഇ​ന്‍റ​ർ സി​റ്റി ബ​സ് സ​ർ​വീ​സു​ക​ൾ. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്രാ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണ് ഇ​തോ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള